കെസിആര്‍എം‌ നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ജനുവരി 14 വെള്ളിയാഴ്ച

കെസി‌ആര്‍‌എം നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ ആദ്യ സൂം കോണ്‍ഫറന്‍സ് ജനുവരി 14 വെള്ളിയാഴ്ച്ച നടത്തുന്നതാണ്. അമേരിക്കന്‍ സമയം രാത്രി 9:00 മണിക്ക് (EST), ഇന്ത്യന്‍ സമയം ജനുവരി 15 ശനിയാഴ്ച രാവിലെ 7:30നാണ് കോണ്‍ഫറന്‍സ്.

‘പൗരോഹിത്യ മേധാവിത്വത്തിന്റെ പരിണിത ഫലങ്ങള്‍ കത്തോലിക്കാ സഭയില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുന്നത് ഫ്ലോറിഡയിലെ കൂപ്പര്‍ സിറ്റിയില്‍ നിന്നും ജോര്‍ജ് നെടുവേലിയാണ്. നിയമത്തില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമുള്ള ജോര്‍ജ് നെടുവേലി, പത്ത് വര്‍ഷം നൈജീരിയയില്‍ അദ്ധ്യാപക സേവനം അനുഷ്ടിച്ചിട്ടുണ്ട്. തുടര്‍ന്ന് 1988ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്യുകയും, ഇപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ച് ഫ്ലോറിഡയില്‍ വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു. എഴുത്തുകാരനായ ജോര്‍ജ് നെടുവേലി പ്രസിദ്ധീകരിച്ച യാത്രാവിവരണ ഗ്രന്ഥമാണ് ‘ഡാന്യൂബിന്റെ നാട്ടില്‍.’

പൗരോഹിത്യ ദുഷ്പ്രഭുത്വം ഭയാനകമായ രീതിയില്‍ കത്തോലിക്കാ സഭയില്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണ്? സഭയില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യ ലൈംഗിക അതിക്രമങ്ങളും എങ്ങനെ തടയാം? അല്‍‌മായ ശാക്തീകരണം സഭയില്‍ സാധ്യമാവുമോ? ജോര്‍ജ് നെടുവേലില്‍ ഈ പ്രഭാഷണത്തില്‍ വിശകലനം ചെയ്യുന്നു.

ഈ മീറ്റിംഗില്‍ സംബന്ധിച്ച് കൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ നിങ്ങളെല്ലാവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

സൂം മീറ്റിംഗിന്റെ വിവരങ്ങള്‍ ചുവടെ:
American Time: January 14, 2022, 9 PM (EST)
Indian Time: January 15, 2022, 7:30 AM
Join Zoom Meeting
https://us02web.zoom.us/j/9215203701?pwd=TWgydlI0NWxzbmhpZE9qOEJMamx3QT09

Meeting ID: 921 520 3701
Passcode: KCRMNA

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News