ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

തിരൂർ : ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത ആളുകൾക്കാണ് ഈ ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ശില്പശാല ഉദ്ഘാടനം ചെയ്തു. വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് നസീറ ബാനു, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫയാസ് ഹബീബ്, ജസീം സുൽത്താൻ, ഹാദി ഹസൻ തുടങ്ങിയവർ സംസാരിച്ചു. സൽമാൻ താനൂർ അദ്ധ്യക്ഷത വഹിച്ചു. അജ്മൽ തോട്ടോളി സ്വാഗതവും ഹംന നിഹാൻ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെഷനുകളിൽ മീഡിയ വൺ ചീഫ് കറസ്പോന്‍ഡന്റ് മുഹമ്മദ് അസ്‌ലം, മകടൂബ് മീഡിയ ചീഫ് റിപ്പോർട്ടർ സാഹിദ് ഫാരിസ്, വെൽഫെയർ പാർട്ടി സംസ്ഥാന സോഷ്യൽ മീഡിയ കമ്മിറ്റി അംഗം ഷെഫീഹ് പപ്പു, കണ്ടന്റ് റൈറ്റര്‍ സാജിദ് തിരൂർ, സാഫി കോളേജ് എം.സി.ജെ വിഭാഗം തലവൻ ജംഷീൽ അബൂബക്കർ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ഡോ.സഫീർ, ജനറൽ സെക്രട്ടറി ഷമീമ സക്കീർ, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, ഇൻസാഫ് കെ.കെ, ജില്ലാ കമ്മിറ്റി അംഗം അസ്ന ഷിറിന്‍ തുടങ്ങിയവർ സംസാരിച്ചു

മാധ്യമ ശില്പശാലയുടെ സമാപനം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.അഷ്റഫ് നിർവഹിച്ചു. സമാപന സെഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി അജ്മൽ തോട്ടോളി സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment