കെ സുധാകരന് കമാൻഡോ സുരക്ഷ വേണം; വി ഡി സതീശനും സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ്

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ക്രമസമാധാന നില കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധരന്റെയും സുരക്ഷ ശക്തമാക്കാൻ ഇന്റലിജൻസ് നിർദേശം നൽകിയതായി റിപ്പോർട്ട്. ഇരുവർക്കും പുറമെ പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷ വർധിപ്പിക്കാനും നിർദേശം ഉണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പ്രത്യേക കാവലും എസ്കോർട്ട് പോലീസും വേണം. കെ സുധാകരൻ നിലവിലുള്ള ഗൺമാനെ കൂടാതെ കമാൻഡോ ഉൾപ്പെടെയുള്ള സുരക്ഷ ഒരുക്കണം. കെപിസിസി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണമെന്ന് ഇന്റലിജൻസ് നിർദേശിച്ചതായാണ് റിപ്പോർട്ട്. വീടിന് പോലീസ് കാവലും ഏർപ്പെടുത്തണം.

സുധാകരന്റെ വീടിന് പോലീസ് കാവലും കോൺഗ്രസ് ഓഫീസുകൾക്ക് സുരക്ഷയും ഏർപ്പെടുത്തണമെന്നും ഇന്റലിജൻസ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.

അതിനിടെ, ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കുത്തേറ്റു മരിച്ച എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു. സംസ്‌കാരം പുലർച്ചെ 2 മണിക്ക് നടന്നു. സിപിഎം വാങ്ങിയ എട്ട് സെന്റ് സ്ഥലത്ത് തളിപ്പറമ്പിലെ ധീരജിന്റെ വീട്ടിലായിരുന്നു സംസ്കാരം. ഇന്നലെ രാവിലെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ച കോളേജിലും പൊതുദർശനത്തിന് വച്ച ശേഷം വിലാപയാത്രയായാണ് മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയത്.

ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര രാത്രി ഏറെ വൈകിയാണ് ജന്മനാടായ തളിപ്പറമ്പിൽ എത്തിയത്. വഴിനീളെ പാർട്ടി പ്രവർത്തകരും നാട്ടുകാരും അന്തിമോപചാരം അർപ്പിക്കാനെത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment