അണ്ടർ 19 ലോകകപ്പ് സന്നാഹ മത്സരത്തിൽ കംഗാരുക്കളെ തകർത്ത് ഇന്ത്യ

ഗയാന: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും ത്രസിപ്പിക്കുന്ന ജയം. ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിലും പന്തിലും ആധിപത്യം പുലർത്തുന്ന ഇന്ത്യ അണ്ടർ 19 ലോകകപ്പ് കിരീട പ്രതീക്ഷ സജീവമാക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോപ് ഓഡര്‍ താരങ്ങള്‍ സ്ഥിരതയോടെ കളിക്കുന്നതാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നത്. ഏഷ്യാ കപ്പില്‍ കിരീടം ചൂടിയ ഇന്ത്യ ലോകകപ്പിലും കിരീടം നേടുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഓസ്‌ട്രേലിയയെ 268 എന്ന സ്‌കോറിലേക്ക് ഒതുക്കിയത് രവി കുമാറിന്റെ ബൗളിങ് പ്രകടനമാണ്. 9.1 ഓവറില്‍ ഒരു മെയ്ഡനടക്കം 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. രാജ്‌വര്‍ദ്ധന്‍ ഹന്‍ഗര്‍ജീക്കര്‍ 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. രാജ് ബാവ,കൗശല്‍ താംബെ,നിശാന്ത് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റും ഇന്ത്യക്കായി വീഴ്ത്തി.

ഓസ്‌ട്രേലിയക്കായി നായകന്‍ കൂപ്പര്‍ കൊണോലി (117) സെഞ്ച്വറി നേടി. 125 പന്തുകള്‍ നേരിട്ട് 14 ഫോറും നാല് സിക്‌സുമാണ് അദ്ദേഹം നേടിയത്. മറ്റാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഓപ്പണര്‍മാരായ ടിഗ്യൂ വെയ്‌ലീ (4),കോറി മില്ലര്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. തോബിയാസ് സ്‌നെല്‍ (35),എയ്ഡന്‍ കഹില്‍ (27) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

269 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ഹര്‍ണൂര്‍ സിങ് (100) സെഞ്ച്വറി നേടി. 108 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനം. 92.59 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. സെഞ്ച്വറിക്ക് പിന്നാലെ അദ്ദേഹം റിട്ടേര്‍ഡ് ഹര്‍ട്ടായി. ഓപ്പണര്‍ അംഗ്കൃഷ് രഘുവന്‍ഷി 46 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 27 റണ്‍സ് നേടി പുറത്തായി.

മൂന്നാമനായി ക്രീസിലെത്തിയ ഷെയ്ക് റഷീദ് 74 പന്തില്‍ 72 റണ്‍സുമായി റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്തു. ആറ് ഫോറും ഒരു സിക്‌സുമാണ് റഷീദ് നേടിയത്. നായകന്‍ യാഷ് ധുല്‍ 47 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്നു. വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാനയും (2*) പുറത്താവാതെ നിന്നു.

ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി. 108 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 278 റണ്‍സ് അടിച്ചെടുത്തു. 78 റണ്‍സോടെ നിഷാന്ത് സിന്ധു ഇന്ത്യയുടെ ടോപ് സ്‌കോററായി.

ഏഴ് ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ക്യാപ്റ്റൻ യാഷ് ധൂലും 52 റൺസെടുത്തു. 43 ഓവറിൽ 170 റൺസിനാണ് ഇന്ത്യ ആതിഥേയരെ തോൽപ്പിച്ചത്. ഓപ്പണർ മാത്യു നന്ദുവിന്റെ (50) അർധസെഞ്ചുറി ഇല്ലായിരുന്നുവെങ്കിൽ വെസ്റ്റ് ഇൻഡീസിന് വൻ തിരിച്ചടിയാകുമായിരുന്നു. ഇന്ത്യക്കായി കൗശൽ താംബെയും മാനവ് പ്രകാശും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News