പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിയമം പിന്‍വലിക്കുക: ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ജിദ്ദ

ജിദ്ദ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് തുടങ്ങിയതു മുതല്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണതയാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ അവസാന പതിപ്പാണ് രണ്ടും മൂന്നും കോവിഡ് വാക്‌സിനും രണ്ട് പിസിആര്‍ ടെസ്റ്റും നടത്തി കുറഞ്ഞ ലീവില്‍ നാട്ടില്‍ വരുന്നവര്‍ 7 ദിവസം ഹോം ക്വാറന്റൈനും 7 ദിവസം സ്വയം ക്വാറന്റൈനുമെന്നത്. ഈ നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിനുകള്‍ എടുക്കാത്ത പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.

പ്രവാസികള്‍ അടിയന്തര സ്വഭാവത്തോടെ കുറഞ്ഞലീവില്‍ നാട്ടില്‍ വരുമ്പോള്‍ ഈ നിയമം വളരെ പ്രയാസമുണ്ടാക്കുമെന്നും ഇസ്ലാഹി സെന്റര്‍ പത്ര കുറിപ്പില്‍ പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂര്‍

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment