അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ കോക്ക്പിറ്റിൽ യാത്രക്കാരൻ അതിക്രമിച്ച് കയറി

ഹോണ്ടുറാസിൽ നിന്ന് മിയാമിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ കയറുന്നതിനിടെ ഒരു യാത്രക്കാരൻ കോക്ക്പിറ്റിനകത്തേക്ക് അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയതായി എയർലൈൻ അധികൃതര്‍ അറിയിച്ചു. ക്രൂ അംഗങ്ങൾ ഇടപെട്ട് ആളെ കസ്റ്റഡിയിലെടുത്തു.

121 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്ന ബോയിംഗ് 737-800 വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് യാത്രക്കാരൻ ഓടിക്കയറുകയായിരുന്നു.

പൈലറ്റുമാർ തടയാൻ ശ്രമിച്ചപ്പോൾ ഫ്ലൈറ്റ് കൺട്രോൾ കേടുവരുത്തുകയും തുറന്ന ജനാലയിലൂടെ പുറത്തേക്ക് ചാടാന്‍ ശ്രമിക്കുകയും ചെയ്തു. ആളെ ഉടൻ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയിലെ റാമോൺ വില്ലെഡ മൊറേൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment