യു.പി പോള്‍: കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയില്‍ 125 പേര്‍; 40% സീറ്റുകളില്‍ വനിതകള്‍ മത്സരിക്കും

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ 125 പേരുടെ പട്ടിക എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പുറത്തുവിട്ടു. 2017ലെ ഉന്നാവോ പീഡനക്കേസില്‍ ഇരയുടെ അമ്മയും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

പട്ടികയില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. 40 ശതമാനം സീറ്റില്‍ യുവജനങ്ങള്‍ മത്സരിക്കുമെന്നും പ്രിയങ്ക അറിയിച്ചു.

കോണ്‍ഗ്രസ് സമൂഹത്തിന് നല്‍കുന്ന സന്ദേശമാണ് പട്ടികയെന്ന് പ്രിയങ്ക പറഞ്ഞു. പീഡനത്തിന് ഇരയായെങ്കില്‍ കോണ്‍ഗ്രസ് നിങ്ങളെ പിന്തുണയ്ക്കുമെന്ന സന്ദേശമാണിത്.- പ്രിയങ്ക വ്യക്തമാക്കി.

യു.പിയില്‍ താന്‍ തുടക്കമിട്ട കാര്യങ്ങള്‍ താന്‍ തുടരുമെന്നും തിരഞ്ഞെടുപ്പിനു ശേഷം താന്‍ സംസ്ഥാനത്തു തന്നെ തുടരുമെന്നും സംസ്ഥാനത്ത പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പ്രിയങ്ക പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment