കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ക്ക് ക്ഷാമം: കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നു മാസം കൂടി ഉപയോഗിക്കാന്‍ അനുമതി

ഫ്‌ളോറിഡ: കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുന്ന ഫ്‌ളോറിഡ സംസ്ഥാനത്തു വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകള്‍ക്ക മൂന്ന മാസം കൂടി കാലാവധി നീട്ടി നല്‍കിയതായി ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റൈസ് ജനുവരി 12 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബറില്‍ കാലാവധി അവസാനിച്ച ഒരു മില്യണ്‍ കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 26 നും 30നും കാലാവധി അവസാനിച്ച കിറ്റുകള്‍ വേയര്‍ ഹൗസില്‍ നിന്നും എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസും കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, പബ്ലിക് സേഫ്റ്റി ഏജന്‍സിസ്, ഹോസ്പിറ്റല്‍, കെയര്‍ ഫെഡലിറ്റിസ്, തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

2021ല്‍ ലഭിച്ച കിറ്റുകള്‍ക്ക്് ആവശ്യക്കാര്‍ കുറവായതിനാല്‍ വേര്‍ ഹൗസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലാണെന്നും കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബുധനാഴ്ച മാത്രം ഫ്്ളോഡിയില്‍ 71742 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പാന്‍ഡമിക്കിനു ശേഷം ഫ്‌ളോറിഡയില്‍ മാത്രം 4878524 പോസിറ്റീവ് കേസുകളില്‍ 62819 മരണവും സംഭവിച്ചിട്ടുണ്ട്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment