ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മുസ്ലീം വനിതയുടെ അപ്പീല്‍ കേള്‍ക്കാന്‍ യു.എസ് സുപ്രീം കോടതി വിസമ്മതിച്ചു

വാഷിംഗ്ടണ്‍ ഡി.സി: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിന് സിറിയയിലേക്ക് പോയി ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ശേഷം അമേരിക്കയിലേക്ക് മടങ്ങിവരണമെന്ന ആവശ്യം ഉന്നയിച്ച യു.എസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ വാദം കേള്‍ക്കുന്നതിന് കോടതി വിസമ്മതിച്ചു. ജനുവരി 12 ബുധനാഴ്ചയാണ് സുപ്രീം കോടതി ഇതു സംബന്ധിച്ച ഉത്തരവിട്ടത്്

ഹൊഡ് മുത്താന ജനിച്ചു വളര്‍ന്നത് അലബാമയിലാണ്. 2014ല്‍ ഐ.എസില്‍ ചേരുന്നതിന് ഇവര്‍ സിറിയയിലേക്ക് പോയി. ഇപ്പോള്‍ അവര്‍ക്ക് 29 വയസ്സായി.

സിറിയയില്‍ ആയിരിക്കുമ്പോള്‍ യു.എസ് ഗവര്‍ണ്‍മെന്റ് മുത്താനയുടെ യു.എസ് പൗരത്വം കാന്‍സല്‍ ചെയ്യുകയും യു.എസ് പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. 201ല്‍ മുത്താനയും പിതാവും അമേരിക്കയിലേക്കുള്ള ഇവരുടെ തിരിച്ചുവരവ് നിഷേധിച്ചതിനെതിരെ ഫെഡറല്‍ കോടതിയില്‍ കേസ് നല്‍കി. ഈ കേസിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

മുത്താനയുടെ പിതാവ് യെമന്‍ ഡിപ്ലോമാറ്റ് എന്ന നിലയില്‍ അമേരിക്കയിലായിരിക്കേയാണ് മുത്താന ഇവിടെ ജനിച്ചത്. ഡിപ്ലോമാറ്റുകള്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിന് അവകാശമില്ല. മുത്താന ജനിക്കുന്നതിന് മുന്‍പ് ഡിപ്ലോമാറ്റ് സ്റ്റാറ്റസ് ഉപേക്ഷിച്ചിരുന്നതിനാല്‍ മുത്താനക്ക് അമേരിക്കന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെന്നാണ് പിതാവിന്റെ വാദം.

ഐ.എസില്‍ ചേര്‍ന്നതില്‍ ഖേദിക്കുന്നുവെന്നും മാപ്പുനല്‍കണമെന്നും മുത്താന പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഭീകരാക്രമണങ്ങളെ ഇവര്‍ പ്രോത്സാഹിപ്പിക്കുകയും അമേരിക്കന്‍ പൗരന്മാരെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment