ബിഷപ് ഫ്രാങ്കോ കേസില്‍ വിധി നാളെ; ഇത് എന്റെ അവസാന സന്ദേശമാണ്; നിരാശയില്‍ പ്രാര്‍ത്ഥന സഹായം തേടി ബിഷപ്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി നാളെ പ്രസ്താവിക്കും. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. വിധി വരുന്നതിന് രണ്ടു ദിവസം മുന്‍പ് ഫ്രാങ്കോ ജലന്ധര്‍ രുപതയിലെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അയച്ച സന്ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബുധനാഴ്ച അയച്ച സന്ദേശമാണ് ഏറ്റവും ശ്രദ്ധേയം. അത് ഇങ്ങനെയാണ്: “ഇത് എന്റെ കേസുമായി ബന്ധപ്പെട്ട അവസാന സന്ദേശമാണ്. നാളെ പറ്റുമെങ്കില്‍ എല്ലാവരും ഉപവാസമെടുത്ത് ്രപാര്‍ത്ഥിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അടുത്ത ദിവസം എന്റെ കേസില്‍ വിധിയാണ്. അതിനെ കുറിച്ച് എനിക്ക് നിങ്ങളെ അറിയിക്കാന്‍ പറ്റിയെന്ന് വരില്ല. പക്ഷേ, മാധ്യങ്ങള്‍ വഴി നിങ്ങള്‍ വാര്‍ത്ത അറിയും. ബാക്കിയെല്ലാം ദൈവത്തിനു വിടുന്നു” – എന്നായിരുന്നു ബിഷപ് ഫ്രാങ്കോ അയച്ച ഒരു സന്ദേശം.

ഫ്രാങ്കോയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹവൈദികരും എല്ലാവര്‍ക്കും പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശം അയച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്: “നീതിക്കു വേണ്ടി സഹിക്കുന്നവര്‍ ഭാഗ്യവന്മാര്‍. അദ്ദേഹം ഒരുപാട് സഹിച്ചു. എങ്കിലും ഇത് അദ്ദേഹത്തിന് മോശം സമയമാണ്. തീര്‍ച്ചയായും ദൈവമാണ് സ്വഭാവിക നീതി നല്‍കേണ്ട അന്തിമ വിധികര്‍ത്താവ്. ഇന്ന് എല്ലാ കോടതികളും വിധികള്‍ മാത്രമാണ് നല്‍കുന്നത്. ന്യായമല്ല. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. ഇന്ന് അദ്ദേഹത്തെയാണ് ഉന്നം വച്ചതെങ്കില്‍ നാളെ അത് ആരുമാകാം….” അവര്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment