ദുബായിലെ ഇൻഫിനിറ്റി ബ്രിഡ്ജ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു

ദുബായ്: ദുബായ് ക്രീക്കിന് മുകളിലൂടെയുള്ള ഇൻഫിനിറ്റി ബ്രിഡ്ജ് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു. ദെയ്‌റയിലെ ഷിന്ദഗയിലെ ഘടനയെ അദ്ദേഹം “വാസ്തുവിദ്യാ മാസ്റ്റർപീസ്” എന്ന് വിശേഷിപ്പിച്ചു.

“ഇൻഫിനിറ്റി ബ്രിഡ്ജ് ഒരു പുതിയ ആഗോള എഞ്ചിനീയറിംഗ്, കലാപരമായ, വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. ങ്ങളിത് ഇന്ന് ദുബായിൽ ലോഞ്ച് ചെയ്തു. ഞങ്ങളുടെ പാലങ്ങൾ ഭാവിയിലേക്കുള്ളതാണ്, ഞങ്ങളുടെ അഭിലാഷങ്ങൾ അനന്തമാണ്,” പാലം ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു.

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്, ദുബായ് കൗൺസിൽ ഫോർ ബോർഡർ ക്രോസിംഗ് പോയിന്റ്സ് സെക്യൂരിറ്റി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് എന്നിവരും ശൈഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.

മുമ്പ് ഷിന്ദഘ പാലം എന്നറിയപ്പെട്ടിരുന്ന, 300 മീറ്റർ ഘടനയ്ക്ക് ഓരോ ദിശയിലും ആറ് വരികളുണ്ട്. കൂടാതെ, ക്രീക്കിലൂടെ ബോട്ടുകള്‍ക്ക് അനായാസം കടന്നുപോകാന്‍ 15 മീറ്റര്‍ ഉയരവുമുണ്ട്. ഇൻഫിനിറ്റി ബ്രിഡ്ജിന്റെ വാസ്തുവിദ്യാ കമാനം ഇന്‍ഫിനിറ്റി ചിഹ്നത്തിന്റെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, കമാനത്തിന്റെ മുകൾഭാഗം 42 മീറ്ററോളമുണ്ട്.

സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് മാത്രമല്ല സമൂഹത്തിന്റെ ക്ഷേമം വർദ്ധിപ്പിക്കുന്നതിനും റോഡുകളും ഗതാഗത മേഖലയും നിർണായകമാണെന്ന് ഷെയ്ഖ് മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.

“കഴിഞ്ഞ 15 വർഷത്തിനിടെ 140 ബില്യൺ ദിർഹം കവിഞ്ഞ നിക്ഷേപങ്ങളോടെ ദുബായിലെ റോഡുകളുടെയും ഗതാഗത ശൃംഖലയുടെയും ദ്രുതഗതിയിലുള്ള വികസനം, നമ്മുടെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിനും പുതിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബിസിനസിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ വഹിക്കുന്ന പങ്കിലുള്ള ഞങ്ങളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. എമിറേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സാധ്യമായ ഏറ്റവും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, അൽ മിന ജില്ല, അൽ ഖലീജ് സ്ട്രീറ്റ്, കെയ്റോ സ്ട്രീറ്റ് എന്നിവിടങ്ങളിൽ 13 കിലോമീറ്റർ നീളുന്ന 5 ബില്യൺ ദിർഹം പദ്ധതിയുടെ ഭാഗമാണ് പാലം.

ഇരു ദിശകളിലുമായി മണിക്കൂറിൽ 24,000 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പാലത്തിന് കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി 3 മീറ്റർ വീതിയുള്ള ട്രാക്കും ഉണ്ട്.

നഗരത്തിലെ ഏറ്റവും പഴയ അയൽപക്കങ്ങളിലൊന്നായ ഷിന്ദഘയിലാണ് ഷെയ്ഖ് മുഹമ്മദ് ജനിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment