ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; തോക്ക് കണ്ടെത്താനായില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ നടത്തിയ പരിശോധന പൂർത്തിയായി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വസതിയിൽ ക്രൈംബ്രാഞ്ച് എട്ട് മണിക്കൂർ പരിശോധന നടത്തി. തിരച്ചിലിൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും കണ്ടെത്തി.

രാവിലെ 11.30ഓടെ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ വസതിയിൽ എത്തിയ അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. ദിലീപിന്റെ കൺസ്ട്രക്ഷൻ കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് മണിക്കൂറുകളോളം പരിശോധന നടത്തി. കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ ഭാഗത്തുനിന്നും ദിലീപുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിൽനിന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ പരിശോധിച്ച് പണം ആർക്കൊക്കെ പോയി, എന്തെല്ലാം ആവശ്യങ്ങൾക്ക് തുടങ്ങിയ രേഖകളും ബില്ലുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ടെടുത്ത വസ്തുക്കളില്‍ ഹാർഡ് ഡിസ്കുകളും അനുബന്ധ വസ്തുക്കളും ഉൾക്കൊള്ളുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. എന്നാൽ, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തോക്കായിരുന്നു റെയ്ഡിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ദിലീപിന്റെ വീട്ടിൽ നിന്ന് ഇത് കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ. പ്രധാനമായും ദിലീപിന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി സഹോദരന്റെ വീട്ടിലും ഒരേസമയം റെയ്ഡ് നടത്തി. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment