പ്രതിയെ വെറുതെ വിട്ടിരിക്കുന്നു- ഫ്രാങ്കോ കേസില്‍ ഒറ്റവാക്കില്‍ വിധി പറഞ്ഞ് കോടതി

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒറ്റവാക്കില്‍ വിധി പറഞ്ഞ് കോടട്യം അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിയെ വെറുതെ വിട്ടിരിക്കുന്നുവെന്ന് മലയാളത്തിലും ഇംഗ്ലീഷിലും കോടതി വിധി പറയുകയായിരുന്നു.

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, അധികാരമുപയോഗിച്ച് തടവിലാക്കി പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 7 കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയത്. എന്നാല്‍ അവ തെളിയിക്കുന്നതില്‍ പ്രോസിക്യുഷന്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

വിധി കേട്ടയുടന്‍ കോടതിമുറിയില്‍ നിന്നുതന്നെ ബിഷപും കൂടെയുള്ളവരും ആഹ്‌ളാദപ്രകടനം നടത്തി. അഭിഭാഷാകരെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞാണ് ബിഷപ് മടങ്ങിയത്. ബിഷപിന് മുദ്രാവക്യം വിളിച്ച് അണികളും കോടതി പരിസരത്ത് നിന്നു.

പ്രോസിക്യുഷന് വേണ്ടി അഡ്വ.ജിതേഷ് ബാബുവും ബിഷപിനു വേണ്ടി അഡ്വ.രാമന്‍പിള്ളയും ഹാജരായിരുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News