ഇരയുടെ പരാതി സാധൂകരിക്കാന്‍ രേഖകളും തെളിവുകളില്ല; മൊഴികള്‍ ബിഷപിന് അനുകൂലമായി: പ്രതിഭാഗം അഭിഭാഷകന്‍; കെട്ടിച്ചമച്ച കഥയെന്ന് രാമന്‍പിള്ള

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ പരാതി സാധൂകരിക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍. പ്രോസിക്യൂഷന്‍ സാക്ഷികള്‍ പോലീസിനും കോടതിയിലും നല്‍കിയ മൊഴികള്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ ബിഷപിന് അനുകൂലമായി. ഒരു ചാനല്‍ അഭിമുഖവും ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായി. പ്രോസിക്യുഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഇര പറയുന്നത് സാധൂകരിക്കാന്‍ ഒപ്പമുള്ള കന്യാസ്ത്രീകളും മൊഴി നല്‍കി. അത് കളവാണെന്ന് തെളിയിക്കാന്‍ പറ്റിയെന്നും ഫ്രാങ്കോയുടെ അഭിഭാഷകനായ അജയന്‍ പറഞ്ഞു.

സത്യം ജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്ന് അഡ്വ. ബി.രാമന്‍ പിള്ള പ്രതികരിച്ചു. കെട്ടിച്ചമച്ച കഥയായിരുന്നു. അത് ആര്‍ക്ക് നോക്കിയാലും ബോധ്യപ്പെടും. മേല്‍ക്കോടതിയിലേക്ക് പോയാലും ആശങ്കയില്ലെന്നും രാമന്‍പിള്ള പറഞ്ഞു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment