‘അദ്ദേഹത്തിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കൂം നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി’; വിധി വന്നതിനു തൊട്ടുപിന്നാലെ നന്ദി പറഞ്ഞ് ജലന്തര്‍ രൂപതയുടെ അച്ചടിച്ച പത്രപ്രസ്താവന

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ നന്ദി പറഞ്ഞ് ജലന്തര്‍ രൂപതയുടെ ഔദ്യോഗിക പത്രപ്രസ്താവന. വിധി വന്നയുടന്‍ കോടതി പരിസരത്ത് നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കാണ് രൂപത പി.ആര്‍.ഒയുടെ പത്രപ്രസ്താവന വിതരണം ചെയ്തത്. വിധി രൂപത ആഗ്രഹിച്ച രീതിയില്‍ തന്നെയാണെന്ന് അവര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന സൂചനയാണ് ഈ പ്രസ്താവന കാണിക്കുന്നത്.

പ്രസ്താവന ഇപ്രകാരമാണ്:

‘ഇന്നത്തെ വിധിയിലൂടെ കോട്ടയത്തുള്ള അഡീഷണല്‍ സെഷന്‍സ് കോടതി ജലന്തര്‍ രൂപയുടെ മെത്രാനായ അഭിവന്ദ്യ ഫ്രാങ്കോ മുളക്കല്‍ പിതാവിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. നാളിതുവരെ അദ്ദേഹത്തിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കൂം അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. വിശ്വസ്തതയോടെ പി.ആര്‍.ഒ ജലന്തര്‍ രൂപത.’

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News