വിശ്വസിക്കാന്‍ കഴിയാത്ത വിധി, മഠത്തിനുള്ളില്‍ നിന്നുതന്നെ നീതികിട്ടും വരെ പോരാട്ടം തുടരും: കന്യാസ്ത്രീകള്‍

കുറവിലങ്ങാട്: വിശ്വസിക്കാന്‍ കഴിയാത്ത വിധിയെന്ന് ബിഷപ് ഫ്രാങ്കോ  പ്രതിയായ ബലാത്സംഗക്കേസില്‍ അതീജീവിതയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍. വിധി വിശ്വസിക്കാന്‍ കഴിയുന്നില്ല: പോലീസും പ്രേസിക്യൂട്ടറും നല്‍കിയ നീതി കോടതിയില്‍ നിന്നും ലഭിച്ചില്ല. സിസ്റ്ററിന് നീതി കിട്ടും വരെ പോരാട്ടം തുടരും. മൊഴികള്‍ എല്ലാം അനുകൂലമായിരുന്നു. പിന്നീട് എന്തു സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ അപ്പീല്‍ പോകും. -കന്യാസ്ത്രീകള്‍ പറഞ്ഞു.

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാമല്ലോ. അങ്ങനെയൊരു കാലമാണല്ലോ നമ്മുടെ മുണന്നിലുള്ളത് . അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. സാധാരണക്കാരനായ ഞങ്ങളെ പോലെയുള്ളവര്‍ എന്തു സംഭവിച്ചാലും കേസിനും പരാതിക്കും പോകരുതെന്നാണ് ഈ വിധിയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ പോരാടും. അതിനി മരിക്കേണ്ടിവന്നാലും പോരാട്ടം തുടരും. കുറവിലങ്ങാട്ടെ മഠത്തില്‍ നിന്നുതന്നെ പോരാട്ടം തുടരും.

ഇത്രയും കാലം കൂടെ നിന്ന എല്ലാ നല്ലവര്‍ക്കും നന്ദി. ഇനിയുള്ള യാത്രയിലും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അന്വേഷണഘട്ടത്തില്‍ വീഴ്ച വന്നതായി തോന്നിയിട്ടില്ല. എവിടെയാണ് അട്ടിമറി നടന്നതെന്ന് അറിയില്ല. ആവശ്യത്തിലേെറ പണവും സ്വാധീനവുമുള്ള ആളാണല്ലോ ബിഷപ് ഫ്രാങ്കോ.

ഞങ്ങള്‍ പണ്ടും സുരക്ഷിതരല്ല, ഇനിയും സുരക്ഷിതരല്ല. കന്യാസ്ത്രീമഠമാണ് അതിനുള്ളില്‍ നടക്കുന്നത് പലതും ഞങ്ങള്‍ക്ക് വെളിെപ്പടുത്താന്‍ പറ്റില്ല. പുറത്ത് പോലീസിന്റെ സംരക്ഷണമുണ്ട്. അകത്ത് എന്തു സംഭവിക്കുമെന്ന് അറിയാമല്ലോ.

ഇരയുടെ പ്രതികരണവും മാനസികാവസ്ഥയും എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് കന്യാസ്ത്രീകള്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News