ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി; സംവിധായകന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റു ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചു.

കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴി വിശദമായി പരിശോധിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീടുകളിലും നിര്‍മ്മാണ കമ്പനിയിലും നടന്ന പരിശോധനയില്‍ ഒമ്പത് ഇലക്‌ട്രോണിക് സാധനങ്ങള്‍ കണ്ടെടുത്തുവെന്നും അന്വേഷണ സംഘം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News