പ്രതിഷേധം ശക്തമായതോടെ സിപിഎം നാളെ നടത്താനിരുന്ന ജില്ലാ പൊതുയോഗങ്ങൾ മാറ്റി വെച്ചു

തിരുവനന്തപുരം: കൊറോണ കാലത്തെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സിപിഎം സമ്മേളനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സിപിഎം ജില്ലാ പൊതുയോഗങ്ങൾ മാറ്റിവച്ചു. കോട്ടയം – തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്ന പൊതുയോഗങ്ങളാണ് മാറ്റി വെച്ചത്. സമാപന സമ്മേളനം ഓൺലൈനായി നടക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു.

കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ചത്തേക്കാണ് അടച്ച് ഓൺലൈൻ മാത്രമാക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സ്കൂൾ കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വാരാന്ത്യ നിയന്ത്രണങ്ങളോ രാത്രി കർഫ്യൂവോ ഇല്ല.

Print Friendly, PDF & Email

Leave a Comment