പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ക്രിമിനലുകളായ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ

തിരുവനന്തപുരം: സ്വന്തം മക്കളായ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളേയും കാമുകന്മാരേയും അറസ്റ്റു ചെയ്തു. പള്ളിക്കല്‍ സ്വദേശികളും ഭര്‍തൃമതികളുമായ പള്ളിക്കല്‍ കെ.കെ. കോണം ഹിബാ മന്‍സിലില്‍ ജീമ (29), ഇളമാട് ചെറുവക്കല്‍ വെള്ളാവൂര്‍ നാസിയ മന്‍സിലില്‍ നാസിയ (28), എന്നിവരാണ്  ക്രിമിനലുകള്‍ കേസുകളില്‍ പ്രതികളായ വർക്കല രഘുനാഥപുരം ബി എസ് മൻസിലിൽ ഷൈൻ എന്ന് വിളിക്കുന്ന ഷാൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരുമായി ഒളിച്ചോടിയത്.

ഇവര്‍ തമിഴ്നാട്ടിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കുറ്റാലത്ത് റിസോർട്ടിൽ നിന്നും ഇവരെ പോലീസ് പിടികൂടിയത്. ഡിസംബര്‍ 26 രാത്രിയാണ് സ്ത്രീകള്‍ കാമുകന്മാര്‍ക്കൊപ്പം കാറിൽ നാടുവിട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭര്‍ത്താക്കന്മാര്‍ നാട്ടിൽ ഇല്ലാത്ത, പണക്കാരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടെത്തി ഫോണിൽ സംസാരിച്ച് വശീകരിക്കുകയാണ് ഇവരുടെ രീതി. പിന്നീട് സ്വർണവും പണവും കൈക്കലാക്കുകയും സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിക്കുകയാണ് പിടിയിലായവരുടെ സ്ഥിരം പരിപാടി.

ഭര്‍ത്താക്കന്മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളെ വശീകരിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പൊലീസ് പറഞ്ഞു. ഷൈന്‍ ഇതുവരെ അഞ്ച് സ്ത്രീകളെ കല്യാണം കഴിച്ചിട്ടുണ്ട്.

അടുത്തിടെ പോത്തന്‍കോട്ടു വച്ച്‌ അച്ഛനെയും മകളെയും റോഡില്‍ തടഞ്ഞുനിറുത്തി മര്‍ദ്ദിച്ച കേസിലെ മൂന്ന് പ്രതികളെയും സംരക്ഷിച്ചിരുന്നത് റിയാസായിരുന്നു. ഷൈനിനെതിരെ എഴുകോണ്‍, ഏനാത്ത് സ്റ്റേഷനുകളിലും റിയാസിനെതിരെ കരുനാഗപ്പള്ളി, ശാസ്‌താംകോട്ട, ചവറ, ശൂരനാട്,​ പോത്തന്‍കോട് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്.

ഇവര്‍ ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തെന്മല, കുറ്റാലം എന്നീ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായി പോലീസ് കണ്ടെത്തി. ചെലവിനുള്ള 50,000 രൂപ സ്ത്രീകള്‍ അയല്‍വാസികളില്‍ നിന്നാണ് കടംവാങ്ങിയത്. അമ്മമാരെ കാണാതായശേഷം കൊച്ചുകുട്ടികള്‍ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്‌തിരുന്നില്ല. പള്ളിക്കല്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുറ്റാലത്തുള്ള റിസോര്‍ട്ടില്‍ നിന്നാണ് നാലുപേരെയും പിടികൂടിയത്.

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര, നാല്, 12 വയസ്സുള്ള 3 കുട്ടികളുണ്ട്. രണ്ടാമത്തെ സ്ത്രീക്കും അഞ്ചു വയസ്സുള്ള കുട്ടിയുണ്ടായിരുന്നു.

കടത്തിക്കൊണ്ട് പോയ സ്ത്രീകളെ തിരിച്ചു കൊടുക്കുന്നതിന് അവരുടെ ബന്ധുക്കളിൽ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ആയി ഇവർ ആവശ്യപ്പെട്ടിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിന്  ബാലനീതി വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. റൂറല്‍ എസ്.പി ഡോ.ദിവ്യ വി. ഗോപിനാഥിന്റെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡിവൈ.എസ്.പി നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സി.ഐ ശ്രീജിത്ത്. പി, എസ്.ഐ സഹില്‍. എം, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ഷമീര്‍, അജീസ്, മഹേഷ്, ഡബ്ല്യു.സി.പി.ഒ അനു മോഹന്‍, ഷംല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment