സ്കൂൾ വിദ്യാർത്ഥികൾക്ക് മലബാർ സമര ഓൺലൈൻ മെഗാ ക്വിസ് മൽസരം

മലബാർ സമരം പ്രമേയമാക്കി മലർവാടി- ടീൻ ഇന്ത്യയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ കേരള ഓൺലൈൻ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇന്ത്യയിലുള്ള വിദ്യാർത്ഥികൾക്ക് ജനുവരി 30 ഞായറാഴ്ചയും പ്രവാസി വിദ്യാർത്ഥികൾക്ക് ജനുവരി 28 വെള്ളിയാഴ്ചയുമാണ് മത്സരം നടക്കുക. മലബാർ സമര പോരാട്ടങ്ങളുടെ സമഗ്ര ആവിഷ്കാരമായ ‘മാപ്പിള ഹാൽ’ എന്ന ആപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങളുണ്ടാവുക.

മത്സരത്തിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ മാപ്പിള ഹാൽ എന്ന അപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്പിലെ ‘more’ ഓപ്‌ഷനിൽ ക്വിസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. രണ്ട് കാറ്റഗറിയായാണ് മത്സരം നടക്കുക. 4 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ ജൂനിയർ കാറ്റഗറിയിലും 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ സീനിയർ കാറ്റഗറിയിലുമാണ് പങ്കെടുക്കേണ്ടത്. ഒരു ലക്ഷം രൂപ വില വരുന്ന സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. ജനുവരി 26-ന് രജിസ്ട്രേഷൻ അവസാനിക്കും.

രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

Android
https://play.google.com/store/apps/details?id=org.siokerala.mappilahaal

iOS app Store
https://apps.apple.com/in/app/mappilahaal/id1598267590

Website
https://mappilahaal.com/ 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News