ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസിൽ സ്ഥാപിച്ച കൊടിമരവും ചുമരെഴുത്തുകളും നശിപ്പിക്കപ്പെട്ട നിലയിൽ

പാലക്കാട്‌ : ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപിച്ച കൊടിമരവും ചുമരെഴുത്തുകളും ഇരുട്ടിന്റെ മറവിൽ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ജനാധിപത്യപരവും സാമാധാനപരവുമായി നിലനിൽക്കേണ്ട ക്യാമ്പസുകളിൽ, ഏകാധിപത്യ സംഘടനകൾ നടത്തുന്ന ഇത്തരം പ്രവർത്തികൾ പ്രതിഷേധാർഹമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് യൂണിറ്റ് പ്രസിഡന്റ്‌ ശബ്നം പി നസീർ അറിയിച്ചു.

അക്രമ രാഷ്ട്രീയത്തിന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെയും വക്താക്കളാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതെന്നും സാമൂഹിക നീതിക്കായുള്ള പോരാട്ടം വിക്ടോറിയയിൽ ശക്തമായി തുടരുമെന്നും യൂണിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment