വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ന്യൂജേഴ്‌സി : അമേരിക്കൻ റെഡ് ക്രോസിൻറെ ആഭിമുഖ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ന്യൂജേഴ്‌സിയിലെ മൺറോ പബ്ലിക് ലൈബ്രറിയിൽ ജനുവരി പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ പത്തു മണി മുതൽ നാലു മണി വരെയാണ് രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കൻ റെഡ് ക്രോസ് രൂക്ഷമായ രക്ത ലഭ്യതയുടെ പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് വേൾഡ് മലയാളി കൗൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് , അമേരിക്കൻ റീജിയന്റെ നേതൃത്വത്തിൽ ഈ രക്തദാന ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

ഇതിനോടകം നാൽപതു പേരോളം രക്തദാനത്തിലേക്കു രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു

രക്തദാനം കലർപ്പുകളിലാത്ത മഹാധാനമാണെന്നും, രക്തലഭ്യതയുടെ വലിയ പ്രതിസന്ധിയുടേയും കോവിഡ് മഹാമാരിയുടെ താണ്ഡവത്തിന്റെയും സാഹചര്യത്തിൽ രക്തദാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തികൾ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ്, ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ് ജിനേഷ് തമ്പി , അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ എന്നിവർ സംയുക്തത പത്രക്കുറിപ്പിൽ അറിയിച്ചു.

ന്യൂജേഴ്‌സി പ്രൊവിൻസ് മെംബേർസ് ഡോ സിന്ധു സുരേഷ് , സജനി മേനോൻ കോർഡിനേറ്ററും , സുജോയ് മേനോൻ യൂത്ത് കോഓർഡിനേറ്റർ ആയും പരിപാടിക്ക് ചുക്കാൻ പിടിച്ചു.

ന്യൂജേഴ്‌സി പ്രൊവിൻസ് ആതിഥ്യമരുളുന്ന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിൽ അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി , പ്രസിഡന്റ് ഡോ തങ്കം അരവിന്ദ്, സെക്രട്ടറി ബിജു ചാക്കോ , ട്രഷറർ തോമസ് ചേലേത്ത്, വൈസ് പ്രസിഡന്റ് ജേക്കബ് കുടശ്ശിനാട് എന്നിവർ അഭിനന്ദനങൾ അറിയിച്ചു

ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള , ഗ്ലോബൽ പ്രസിഡന്റ് ടി പി വിജയൻ , ട്രഷറർ ജെയിംസ് കൂടൽ , അമേരിക്ക റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ എന്നിവർ വേൾഡ് മലയാളി കൗൺസിൽ സാമൂഹിക പ്രസക്തിയേറെയുള്ള രക്തധാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തികൾ സംഘടിപ്പിക്കുന്നതിലുള്ള സന്തോഷവും അഭിമാനവും രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News