കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്: വി.ഡി സതീശന്‍

തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് പരിപാടികളിലെ കോവിഡ് മാനദണ്ഡ ലംഘനത്തിന് പോലീസ് കേസെടുക്കുന്നു. എന്നാല്‍ സി.പി.എം സമ്മേളനങ്ങളിലെ കോവിഡ് മാനദണ്ഡ ലംഘനം പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പ്രശ്‌നമുണ്ടോ എന്നതല്ല യു.ഡി.എഫിന്റെ വിഷയം. സര്‍ക്കാരും ഗവര്‍ണറും നിയമവിരുദ്ധമായ കാര്യത്തിന് കൂട്ടുനിന്നു. ഗവര്‍ണര്‍ ചെയ്തത് നിയമവിരുദ്ധവും നടപടിവിരുദ്ധവുമാണെന്ന് ഗവര്‍ണര്‍ക്ക് ബോധ്യമുണ്ടെങ്കില്‍ അത് തിരുത്തണം. വി.സിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണം. അതിനു കഴിയില്ലെങ്കില്‍ പുറത്താക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതിനെ പ്രതിപക്ഷം തന്നെ ഉപദേശിക്കാന്‍ വരേണ്ട എന്നാണ് അദ്ദേഹം പറയുന്നതെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്ന കമ്മ്യുണിസ്റ്റുകാരാണ് കേരളത്തിലുള്ളത് എന്നതിന് അടിവരയിടുന്ന പ്രസ്താവനയാണ് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള നടത്തിയതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷമാണ് അരുചാല്‍ പ്രദേശിന്റെ വലിയൊരു ഭാഗം ചൈന പിടിച്ചടക്കാന്‍ ശ്രമിക്കുന്നു. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ നയമാണ് സി.പി.എം സ്വീകരിക്കുന്നത്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സമാനമായ നയമാണ് ചൈനയും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ സ്വീകരിക്കുന്നത്. അതിനെ അനുകൂലിക്കുന്നവരാണ് ഇവിടെയുള്ള സി.പി.എമ്മുകാര്‍. ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈന ചൈനയുടെതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന പ്രദേശം എന്ന ഇ.എം.എസിന്റെ പ്രസ്താവനയോട് ചേര്‍ത്തുവയ്ക്കാവുന്നതാണ് എസ്.രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവന.

ചൈനയുടെ താല്‍പര്യമാണോ രാജ്യതാല്‍പര്യമാണോ വലുതെന്ന് സി.പിഎം വ്യക്തമാക്കണം. ൈചനീസ് കമ്മ്യൂണിസ്റ്റ പാര്‍ട്ടിയാണോ ഇന്ത്യയിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണം.- അതീശന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment