ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവുവിനെതിരെ ബാലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതനെതിരെ ബലാത്സംഗ കേസ്. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവുവിനെതിരെയാണ് സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തുമ്പ പോലീസ് കേസെടുത്തത്. ജനുവരി നാലിന് തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പോലീസ് കേസെടുത്തതോെട മധുസൂദന റാവുവിനെ സസ്‌പെന്റു െചയ്തു.

ജോലി സംബന്ധമായ ആവശ്യത്തിന് മുന്‍പും മധുസൂദന റാവുവിന്റെ ഫ്‌ളാറ്റില്‍ പോയിട്ടുണ്ട്. അന്നൊന്നും ഉപദ്രവമുണ്ടായിട്ടില്ല. എന്നാല്‍ ജനുവരി നാലിന് ജോലിയുടെ ആവശ്യത്തിനായി തന്നെ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നൂ.

പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തും. കേസില്‍ ഉള്‍പ്പെട്ടതോടെ മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് സസ്‌പെന്റ് ചെയ്തു. ഗ്രൂപ്പ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment