ദിലീപിന് ദൃശ്യം കൈമാറിയത് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി ഖദര്‍ധാരിയായ വി.ഐ.പിയെ തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് പറയുന്ന ഖദര്‍ധാരിയായ വി.ഐ.പിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ദിലീപിന് വീട്ടില്‍ വച്ച് ഒരു വി.ഐ.പി ദൃശ്യം കൈമാറിയെന്ന് സംവിധായന്‍ ബാലചന്ദ്ര കുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു.

ആറ് പേരുടെ ഫോട്ടോ അന്വേഷണ സംഘം കാണിച്ചതില്‍ നിന്നാണ് വി.ഐ.പിയെന്ന് കരുതുന്ന ആളെ ബാലചന്ദ്ര കുമാര്‍ തിരിച്ചറിഞ്ഞത്. വി.ഐ.പി രാഷ്ട്രീയ പ്രവര്‍ത്തകനല്ല, കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി ആണെന്ന് സൂചന. രാഷ്ട്രീയനേതൃത്വവുമായി ബന്ധമുള്ള ആളാണ്. ദിലീപിന്റെ അടുത്ത സുഹൃത്താണ്. ‘ഇക്ക’ എന്നും ശരത് അങ്കിളെന്നുമാണ് പലരും വിളിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്വേഷണ സംഘത്തിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.

അതേസമയം, ആളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് കാണിച്ച ചിത്രങ്ങളില്‍ നിന്ന് ഒരാളോട് സാമ്യം തോന്നിയത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നം ബാലചന്ദ്ര കുമാര്‍ പറഞ്ഞു. അയാളെ ഉറപ്പിക്കാന്‍ കഴിയില്ല. ശബ്ദസാംപിള്‍ പരിശോധിച്ച് മാത്രമേ ആളെ തിരിച്ചറിയാന്‍ പറ്റൂ. ഓഡിയോയിലുള്ള ശബ്ദം മാത്രമാണ് തെളിവായുള്ളത്. അതുകൊണ്ട് ശബ്ദസാംപിള്‍ എടുത്ത പരിശോധിക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചു. സംശയത്തിന്റെ പേരില്‍ ഒരാളെ കുറ്റക്കാരാനാക്കാന്‍ കഴിയില്ലല്ലോയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

താന്‍ ദിലീപിന്റെ വീട്ടില്‍ നില്‍ക്കുമ്പോഴാണ് ആള്‍ വരുന്നത്. വാതില്‍ തുറന്ന സഹോദരി പുത്രന്‍ ശരത് അങ്കിളാണെന്ന് പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ അയാളെ കാവ്യ ഇക്ക എന്ന് വിളിക്കുന്നതും ഓഡിയോയിലുണ്ട്. ആ ശരത് അങ്കിള്‍ തന്നെയാണോ ഇക്ക എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട. – ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment