കന്യാസ്ത്രീകളെ പിന്തുണച്ചത് ബ്ലക്ക്മാസുകാരാണെന്ന് പി.സി ജോര്‍ജ്

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ചത് ബ്ലാക്ക്മാസുകാരാണെന്ന് പി.സി ജോര്‍ജ്. ബിഷപ് ഫ്രാങ്കോയെ അപമാനിച്ച് സഭയെ തകര്‍ക്കാനാണ് ശ്രമിച്ചത്. ലോകം മുഴുവനുമുള്ള ബ്ലാക്ക് മാസുകാരുടെ ചരിത്രം താന്‍ പരിശോധിച്ചു. അതില്‍ നിന്ന് തനിക്ക് മനസ്സിലായതാണിതെന്നു ജോര്‍ജ് പറഞ്ഞു.

എസ്.പി ഹരിശങ്കറിന് നിക്ഷിപ്ത താല്‍പര്യമുണ്ട്. വിധി വന്നശേഷം അയാള്‍ കോടതിയെ വരെ അധിക്ഷേപിച്ചു സംസാരിച്ചു. വിധിയെ കുറിച്ച് ഡി.വൈ.എസ്.പി പറയുന്നത് കേട്ടില്ല. ഡി.വൈ.എസ്.പിയേയും മറ്റ് ഉദ്യോഗസ്ഥരേയും താന്‍ മഠത്തില്‍ നിന്ന് പിടിച്ചിട്ടുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.

അതിനിടെ, രാവിലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News