ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് ഡബ്ല്യുസിസി

കൊച്ചി: അന്വേഷണം പൂര്‍ത്തിയായി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ ഡബ്ല്യുസിസി വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് പുതിയ തീരുമാനം. ദീദി ദാമോധരന്റെ നേതൃത്വത്തിലുള്ള സംഘം വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ കാണും. റിപ്പോർട്ട് പുറത്തുവിടാൻ ഇടപെടാൻ ഹേമ കമ്മിഷനോട് ആവശ്യപ്പെടും.

കമ്മീഷൻ 2019 ഡിസംബർ 31 ന് മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് സിനിമാ വ്യവസായത്തിനുള്ളിൽ ‘കാസ്റ്റിംഗ് കൗച്ച്’ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതായി കണ്ടെത്തി. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment