അവശ കലാകാരന്മാർക്ക് ഫൊക്കാനയുടെ സഹായ ഹസ്തം

ഫ്ലോറിഡ: കോവിഡ് പ്രതിസന്ധിയിൽ തീർത്തും ദുരിതത്തിലായ കേരളത്തിലെ അവശ കലാകാരന്മാർക്ക് സഹായ ഹസ്തവുമായി ഫൊക്കാന എത്തുന്നു. അതിൻ്റെ ആദ്യ പടിയായി സാന്ത്വന സ്നേഹ വർഷം എന്ന നിലയിലുള്ള ആദ്യ ഗഡു പ്രസിഡന്റ് ജേക്കബ് പടവത്തിൽ സീമ ജി നായർ നേതൃത്വം നൽകുന്ന സംഘടനക്ക് കൈമാറി. ഫൊക്കാന ഒരുക്കിയ ക്രിസ്മസ് ന്യൂ ഈയർ പരിപാടിയിൽ വെച്ചായിരുന്നു ആദ്യ ഗഡു വിതരണം നടത്തപ്പെട്ടത്.

ബുദ്ധിമുട്ടനുഭവിക്കുന്നർക്കു എന്നും ഒരു പച്ച തുരുത്തു പോലെ അഭയം നൽകിയിട്ടുള്ള ഫൊക്കാനയുടെ ഈ വർഷത്തെ ആദ്യ ചാരിറ്റി സംരംഭമാണിത്.

ഉടൻ തന്നെ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു ഫൊക്കാന പദധതിയിട്ടു വരുന്നതായും, ചെയ്യുന്ന പ്രവര്‍ത്തികള്‍ ആത്മാർത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താൽ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നൽകാൻ കഴിയില്ല എന്ന് പ്രസിഡന്റ് ജേക്കബ് പടവത്തിൽ പ്രസ്‌താവിച്ചു.

കർമ്മമാണ് വാക്കുകളേക്കാൾ പ്രധാനം എന്ന് സെക്രട്ടറി വര്‍ഗീസ് പാലമലയിലും, മനുഷ്യരുടെ പ്രതിസന്ധിയിൽ അവരൊടൊപ്പം കൈകോർത്തു നീങ്ങാൻ ഫൊക്കാന പ്രതിജ്ഞാബദ്ധമാണെന്ന് ട്രഷറര്‍ എബ്രഹാം കളത്തിലും പറഞ്ഞു.

എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സുജ ജോസ്, വൈസ് പ്രസിഡന്റ് എബ്രഹാം വർഗീസ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ വിനോദ് കെയാര്‍കെ, ഫൗണ്ടേഷന്‍ ചെയർമാൻ ജോർജ്‌ ഓലിക്കല്‍, അഡ്വൈസറി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, വിമന്‍സ് ഫോറം ചെയർപേഴ്സൺ ഷീല ചെറു, ജൂലി ജേക്കബ്, അലക്സ് പൊടിമണ്ണിൽ, ബാല വിനോദ്, പ്രോഗ്രാം കമ്മറ്റി ചെയർപേഴ്സൺ സ്വരൂപ അനിൽ, ആർ വി പി മാരായ ജോർജി വ൪ഗീസ്, ബൈജു എബ്രഹാം, തോമസ് ജോർജ്, റെജി വ൪ഗീസ്, ബേബി മാത്യു എന്നിവർ ഫൊക്കാനയുടെ തുടർന്നുള്ള എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേര്‍ന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment