ക്രിസ്മസ് – പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം കോട്ടയം സ്വദേശിക്ക്

കോട്ടയം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് -പുതുവവത്സര ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കോട്ടയം കുടയംപടി സ്വദേശി ഒളിപ്പറമ്പില്‍ സദന്. പെയിന്റിംങ് തൊഴിലാളിയാണ് സദന്‍.

കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നും ഇന്നു രാവിലെ സദന്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്.

ഒന്നാം സമ്മാനം അടിച്ചതിന്റെ ആഹ്ളാദത്തിലാണ് സദനും കുടുംബവും. വീടിനു സമീപമുള്ള പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്. എക്‌സ്ജി 218582 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്. ഇതിന്റെ ആഹ്ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും , സഞ്ജയ് സദനും. സനീഷ് മംഗളം വീക്കിലി ആര്‍ട്ടിസ്‌റ് ആണ്.

 

Print Friendly, PDF & Email

Leave a Comment