ഫിലഡൽഫിയ: അമേരിക്കയിലെ മലയാളി വോളിബോൾ പ്രേമികളുടെ പ്രിയങ്കരനും ജിമ്മി ജോർജ്ജ് മെമ്മോറിയൽ ടൂർണ്ണമെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന ഷെരിഫ് അലിയാരുടെ നിര്യാണത്തിൽ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയ (മാപ്പ്) അനുശോചനം രേഖപ്പെടുത്തി.
കായികലോകത്തിനു അലിയാർ നൽകിയ സംഭാവനകൾ മഹത്തരമായിരുന്നുവെന്നും, മാപ്പിനെയും അതിലെ അംഗങ്ങളെയും ഏറെ സ്നേഹിച്ചിരുന്ന അലിയാരുടെ വേർപാട് കായിക ലോകത്തിനും മാപ്പിനും എന്നും ഒരു നഷ്ടമായിരിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
മുൻ പ്രസിഡന്റ് ശാലു പുന്നൂസ്, ജോൺസൻ മാത്യു, കൊച്ചുമോൻ വയലത്ത്, ജിജു കുരുവിള, ശ്രീജിത്ത് കോമത്ത്, സാബു സ്കറിയാ, സജു വർഗ്ഗീസ്, ജെയിംസ് പീറ്റർ എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും അനുശോചനം അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news