പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ്-19 ബാധയേറ്റ് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ചലച്ചിത്രഗാനങ്ങൾക്കും അയ്യപ്പഭക്തിഗാനങ്ങൾക്കും പേരുകേട്ട ആലപ്പി രംഗനാഥ് സംസ്ഥാന സർക്കാരിന്റെ ഈ വര്‍ഷത്തെ ‘ഹരിവരാസനം’ പുരസ്‌കാരം ഇന്നലെയാണ് ഏറ്റു വാങ്ങിയത്. അതിനു ശേഷമാണ് കോവിഡ് ബാധയേറ്റതും ശ്വാസ തടസ്സം നേരിട്ടതും. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തമിഴിലും മലയാളത്തിലുമായി 1500-ഓളം ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞ് ഭാഗവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളിന്റെയും ആറ് മക്കളിൽ മൂത്തയാളാണ് രംഗനാഥ്. കേരള സംഗീത നാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment