കെ. ആനന്ദകുമാര്‍ മലയാളം വിഷ്വല്‍ മീഡിയ സൊസൈറ്റി ചെയര്‍മാന്‍

തിരുവനന്തപുരം: മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ഷിക പൊതുയോഗം കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ചെയര്‍മാനായി 2022 2027 ലെ ഡയറക്ടര്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തു.

ചലച്ചിത്ര-ടെലിവിഷന്‍ മേഘലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സൊസൈറ്റിയുടെ വൈസ് ചെയര്‍മാനായി ജെ. ഹേമചന്ദ്രന്‍ നായര്‍, ഓണററി സെക്രട്ടറിയായി ആര്‍.രജിത, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി മണക്കാട് ഗോപന്‍, ജയന്‍ ചെമ്പഴന്തി, ഡി.എസ്. സജികുമാര്‍, എല്‍.ആര്‍. ഷിബുരാജ്, കെ. ജയദേവന്‍ എന്നിവരെ തെരഞ്ഞെടുത്തു.

കാരുണ്യ ചികിത്സാ പദ്ധതി മുന്‍ സംസ്ഥാന കോഓര്‍ഡിനേറ്ററായും, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള കെ. ആനന്ദകുമാര്‍ പ്രമുഖ സാംസ്ക്കാരിക സംഘടനയായ കേരള കലാകേന്ദ്രത്തിന്‍റെ ജനറല്‍ സെക്രട്ടറിയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment