സാഹിത്യചരിതം (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

തുണും ചാരി നിന്നവരൊക്കെ
കാര്യക്കാരായി നിന്നു വിലസി!

‘ലാനാ’ എന്നൊരു സംഘടന
പൂനാ എന്നൊരു സംഘടന
പേരുകള്‍ മാറ്റി, ചരിത്രം മാറ്റി
പതിയൊരു കടലാസു സംഘടന!

തൂണുചാരി……….

ഇന്നലെ വന്നവരൊക്കെ
ചരിത്രം തൂത്തു മിനുക്കി
സ്വന്തക്കാരെ കേറ്റിയിരുത്തി
പുതിയൊരങ്കത്തിനു താളം തുള്ളി!

തൂണുംചാരി………

എഴുതാനറിയാത്തവരൊക്കെ
എഴുത്തിന്‍ ശിരോമണികളായി
അക്ഷരമറിയാത്തവരൊക്കെ എഴുതി
നക്ഷത്രങ്ങളായ് മിന്നി നടന്നു!

തൂണുംചാരി………

എന്തിനു പറയട്ടിവിടെ
പുതിയൊരു സാഹിത്യത്തിന്‍ തട്ടകം
കാണാമിനിയും ഇവിടെ
സാഹിത്യത്തിന്‍ പുതിയൊരു മുഖം!

തൂണുംചാരി……….

പേനാ തേഞ്ഞവരൊക്ക എഴുത്തു
നിര്‍ത്തി, ഭാവനയില്ല, പരിഭവമില്ല
ഈ തലമുറ തീര്‍ന്നു, താളം തീര്‍ന്നു
ഇനി ആര്‍ക്കെന്തെഴുതാന്‍!

തൂണുംചാരി……..

എഴുത്തിന്‍ ശ്രോതസ്സു വറ്റി
എഴുപതു കഴിഞ്ഞൊരെഴുത്തുകാര്‍
വെളിവില്ലാതെ എഴുതിക്കൂട്ടുന്നിന്ന്
പഴയൊരു അക്ഷര വിരുതന്മാര്‍!

തൂണുചാരി……….

Print Friendly, PDF & Email

Related posts

Leave a Comment