മാഗ് സൗജന്യ കോവിഡ് പരിശോധനാ ക്യാമ്പ് – ജനുവരി 22-ന്

ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ (മാഗ്) ന്റെ നേതൃത്വത്തിൽ സൗജന്യ കോവിഡ് പരിശോധനാ ക്യാമ്പ് നടത്തുന്നു.

ജനുവരി 22 ശനിയാഴ്ച കേരളാ ഹൗസിൽ വച്ചാണ് പരിശോധന നടക്കുക. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ എത്തുന്നു എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് പ്രസിഡൻ്റ് അനിൽ ആറന്മുള സെക്രട്ടറി രാജേഷ് വർഗീസ് എന്നിവർ അറിയിച്ചു. RT PCR ടെസ്റ്റാണ് നടത്തുക. മെഡിക്കൽ രംഗത്ത് ധാരാളം സൗജന്യ സേവനങ്ങൾ നടത്തിയിട്ടുള്ള ESB ഗ്രൂപ്പാണ് മാഗ് നു വേണ്ടി ഈ ടെസ്റ്റ് നടത്തുന്നത്. റിസൽട്ട് 24 മണിക്കൂറിനകം എല്ലാവർക്കും കൈപ്പറ്റാവുന്നതാണ്.

ടെസ്റ്റുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അസോസിയേഷൻ അംഗങ്ങളും അല്ലാത്തവരും ഈ അവസരം വിനിയോഗിക്കണമെന്ന് അനിൽ ആറന്മുള അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment