കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിശദാംശം നല്കാന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യുഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ദിലീപ് അടക്കമുള്ള എല്ലാ പ്രതികളുടെയും അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും.
ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്ന ശരതിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയും നീട്ടിവച്ചിട്ടുണ്ട്. ശരതിന്റെ അറസ്റ്റും തടഞ്ഞു.
ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു, ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് കേസിനാധാരം.
അതിനിടെ, കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി എടുക്കുന്നത് കോടതി മാറ്റി. മൊഴി ഇന്ന് രേഖപ്പെടുത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടതി ജീവനക്കാര്‍ക്ക് കോവിഡ് വന്നതോടെ മാറ്റിവയ്ക്കുന്നതായി അറിയിക്കുകയായിരുന്നു.
ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ജയിലില്‍ മകനെ സന്ദര്‍ശിക്കവേ ഗൂഢാലോചനയെ കുറിച്ച് പറഞ്ഞുവെന്നും ജയിലില്‍ നിന്നയച്ച കത്തില്‍ പരാമര്‍ശമുണ്ടെന്നുമാണ് പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞിരിക്കുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news