കൊച്ചി : ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളാണ്. ഗാര്‍ഹിക പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, ആരോപണ നിഴലിലായ സി.ഐ സുധീറിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. എഫ്ഐആറില്‍ മോഫിയയെ മാനസിക സമ്മര്‍ദത്തിലേക്കു നയിച്ചതായി പരാമര്‍ശിക്കുന്ന ആലുവ മുന്‍ സ്റ്റേഷന് ഹൗസ് ഓഫിസറായിരുന്നു സുധീര്‍.
ഏകദേശം 2 മാസം നീണ്ട അന്വേഷണത്തിനു ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചത്. സുഹൈല്‍ പലതവണ മോഫിയയെ പീഡിപ്പിച്ചു,പണം ചോദിച്ചു മര്‍ദിച്ചു തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ പറയുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news