റിയാദ്: സൗദി അറേബ്യയിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കാൻ തയ്യാറാണെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
തീരുമാനം ഇപ്പോഴും സൗദിയുടെ ഭാഗത്തെയും അത് സ്വീകരിക്കുന്ന പ്രായോഗിക നടപടികളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഇറാന് വക്താവ് സയീദ് ഖത്തീബ്സാദെ പറഞ്ഞു.
ജിദ്ദയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒഐസി) യുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലാണ് ഇറാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖത്തീബ്സാദെ കൂട്ടിച്ചേർത്തു.
ഇറാഖിലെ സൗദി ഉദ്യോഗസ്ഥരുമായി ഇറാൻ നാല് തവണ അനുകൂലവും ക്രിയാത്മകവുമായ ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ നേരത്തെ പറഞ്ഞിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുമെന്നാണ് വിശ്വാസമെന്നും, എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അബ്ദുള്ളാഹിയൻ പറഞ്ഞു.
ഒരു ഷിയ പുരോഹിതനെ സൗദി അറേബ്യ വധിച്ചതിനെ തുടർന്ന് ടെഹ്റാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് 2016 ന്റെ തുടക്കത്തിൽ സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news