മുങ്ങി മരിച്ചാലും വേണ്ടില്ല ‘സെല്‍‌ഫി’ എടുത്തേ പറ്റൂ; കാനഡയില്‍ മഞ്ഞുറഞ്ഞ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാറിനു മുകളില്‍ നിന്ന് സെല്‍‌ഫിയെടുക്കുന്ന യുവതി

കാനഡയിൽ മഞ്ഞുറഞ്ഞ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാറിനു മുകളില്‍ നില്‍ക്കുന്ന യുവതിയെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ രക്ഷാപ്രവർത്തകർ ആ കാഴ്ച കണ്ട് ഞെട്ടി! കാറിനു മുകളില്‍ ‘കൂളായി’ നിന്ന് ഒരു യുവതി സെല്‍‌ഫിയെടുക്കുന്നു..!

സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുന്ന ഈ വീഡിയോയില്‍, മഞ്ഞുമൂടിയ വെള്ളത്തില്‍ മുങ്ങിപ്പോകുന്ന കാറിന്റെ പിൻവശത്തെ വിൻഡോയ്ക്ക് മുകളിൽ നിൽക്കുന്ന യുവതിയെ കാണിക്കുന്നു. കാഴ്ചക്കാരും രക്ഷാപ്രവർത്തകരും പശ്ചാത്തലത്തിൽ യുവതിയെ വിളിക്കുന്നത് കാണാം.

ഭാഗികമായി തണുത്തുറഞ്ഞ ഒട്ടാവയിലെ റൈഡോ നദിയിലാണ് സംഭവം അരങ്ങേറിയത്. നദിയുടെ ഖര പ്രതലത്തിലൂടെ അതിവേഗം വാഹനമോടിച്ച യുവതി മുമ്പില്‍ അപകടം പതിയിരിക്കുന്നതറിഞ്ഞില്ല. കാർ ഉപരിതലത്തിൽ കുറച്ചുനേരം തെന്നിയെങ്കിലും ഒടുവിൽ മഞ്ഞുപാളികൾ തകർത്ത് തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങാൻ തുടങ്ങി.

അപ്പോഴേക്കും നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദൃശ്യങ്ങളില്‍ വാഹനം മുങ്ങുമ്പോൾ യുവതി വാഹനത്തിന് മുകളിൽ നിൽക്കുന്നതായി കാണിക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ കയറും ഫൈബര്‍ ബോട്ടും പയോഗിച്ച് യുവതിയുടെ അടുത്തെത്തുമ്പോള്‍ തണുത്തുറഞ്ഞ വെള്ളം ഒഴിവാക്കാൻ യുവതി കാറിന്റെ മുകളില്‍ കയറി നിന്ന് സെല്‍‌ഫിയെടുക്കാന്‍ തുടങ്ങിയത് രക്ഷാപ്രവര്‍ത്തകരെ ഞെട്ടിച്ചു!

പ്രദേശവാസിയായ ലിൻഡ ഡഗ്ലസ് സെൽഫിയെടുക്കുന്നതിനിടെ യുവതിയുടെ ഫോട്ടോയും എടുത്തു. പിന്നീട് അവർ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

കാര്യങ്ങൾ പെട്ടെന്ന് വഷളാകാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രദേശവാസിയായ സക്കറി കിംഗ് പറഞ്ഞു. യുവതിയെ ഫൈബര്‍ ബോട്ടില്‍ രക്ഷപ്പെടുത്തി നിമിഷങ്ങള്‍ക്കകം കാർ പൂർണമായും വെള്ളത്തിനടിയിലായി.

https://twitter.com/MammaMitch/status/1482889435620519938?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1482889435620519938%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fthe-buzz%2Farticle%2Fwoman-brazenly-snaps-selfie-atop-sinking-car-as-rescuers-rush-to-save-her-watch%2F850777

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment