അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണം; ദിലീപിനെ ചോദ്യം ചെയ്യണം

കൊച്ചി: അന്വേഷണ ദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യുഷന്‍ ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാല്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമാണ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരനാണ് ദിലീപ്. കേസിന്റെ ഓരോ ഘട്ടത്തിലും അട്ടിമറിക്കാന്‍ ദിലീപ് ശ്രമം നടത്തിയിരുന്നു. വിചാരണയ്ക്കിടെ 20 സാക്ഷികള്‍ കൂറുമാറിയത് ദിലീപിനെ സഹായിക്കാനാണെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ചതില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. അതീവ രഹസ്യവുമായാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. ഗൂഢാലോചന നേരിട്ട് ബോധ്യപ്പെട്ടയാളാണ് പോലീസില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. സാധാരണ ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ കേസില്‍ ശക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.

ബാലചന്ദ്രകുമാര്‍ കൈമാറിയ ഓഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. ഉന്നത സ്വാധീനമുള്ള വ്യക്തിയാണ്. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രോസിക്യുഷന്‍ സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment