സൈമൺ വാളാച്ചേരിലിന്റെ ഭാര്യാപിതാവ് ഫിലിപ്പോസ് ചാമക്കാല നിര്യാതനായി

ഹൂസ്റ്റൺ: കോട്ടയം കൈപ്പുഴ ചാമക്കാല തെക്കേതില്‍ ഫീലിപ്പോസ് ചാമക്കാല (97) നിര്യാതനായി. ഭാര്യ, പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാന്‍കുഴിയില്‍ കുടുംബാംഗം.

അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഹൂസ്റ്റണിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘നേര്‍കാഴ്ച’ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവായ ഇദ്ദേഹം കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ മുന്‍ ജീവനക്കാരനാണ്. വെല്ലൂര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നിന്നാണ് ഫിലിപ്പോസ് ചാമക്കാല റിട്ടയര്‍ ചെയ്തത്.

നാട്ടില്‍നിന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സതേടാന്‍ എത്തിയവര്‍ക്ക് മതിയായ സഹായം ലഭ്യമാക്കുന്നതിനും മറ്റും മുന്നിട്ടിറങ്ങിയിരുന്ന ഇദ്ദേഹം, തികഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു.

മക്കള്‍: സാവിയോ -മിനി, (ഓസ്‌ട്രേലിയ), ജെസി -കുഞ്ഞുമോന്‍ വലിയപറമ്പില്‍ (ചിക്കാഗോ), റോയ് -ത്രേസ്യാമ്മ ചാമക്കാല (ബംഗളുരു), എല്‍സി-സൈമണ്‍ വളാച്ചേരില്‍ (ഹൂസ്റ്റണ്‍), ബാബു-എല്‍സമ്മ ചാമക്കാല (വെല്ലൂര്‍), ബീന-സജി പാറക്കല്‍ (ലണ്ടന്‍).

കൊച്ചു മക്കള്‍: ജെറി,ജസ്റ്റിന്‍, ജെന്നിഫര്‍, ജോനാഥന്‍, അനു, റിയ, റോണ, റോബിന്‍, ബ്ലെസി.

സംസ്കാരം ജനുവരി 24 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വെല്ലൂർ കാട്ട്പാടിയിൽ.

പരേതന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് കൊണ്ട് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ബാബു ചാമക്കാല – (91) 9159164736 (ഇന്ത്യ), സൈമൺ വാളാച്ചേരിൽ (ഹൂസ്റ്റൺ) – 847 630 0037

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

One Thought to “സൈമൺ വാളാച്ചേരിലിന്റെ ഭാര്യാപിതാവ് ഫിലിപ്പോസ് ചാമക്കാല നിര്യാതനായി”

  1. Sheela Cheru

    I’m so sorry for your loss !
    Our prayers and thoughts are with you and families!
    May the departed soul Rest In Peace!

Leave a Comment