കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. അവധി ദിവസമാണെങ്കിലും നാളെ ഇതിനായി പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 10.15ന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനം.
ദിലീപ്, സഹോദരന് അനുപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു, ശരത് എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിനയില്‍. ശരതിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി നല്‍കാനുണ്ടെന്ന് പ്രോസിക്യുഷന് േകാടതിയെ അറിയിച്ചു.
ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കേ കേസില്‍ ദിലീപിനെതിരെ ഗുരുതര വകുപ്പ് പോലീസ് ചുമത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥെര കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് പുതിയ കുറ്റം.
ദിലീപിനെതിരായ തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പ്രോസിക്യുഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലൈംഗികാതിക്രമത്തിന് സംസ്ഥാനത്തെ ആദ്യ ക്വട്ടേഷന്‍ കേസാണെന്നും ആക്രമണത്തിന്റെ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യുഷന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news