ഗോവ മുന്‍ മുഖ്യമന്ത്രി പര്‍സേക്കറും ബി.ജെ.പി വിടുന്നു ; സ്വതന്ത്രനായി മത്സരിച്ചേക്കും

പനജി: ഗോവയില്‍ സീറ്റിനെ ചൊല്ലി ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് മുന്‍മുഖ്യമ്രന്തി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചേക്കും. ബി.ജെ.പിയുടെ ഗോവയിലെ പ്രകന പത്രികയുടെ ചുമതലക്കാരനാണ് പര്‍സേക്കര്‍. സിറ്റിംഗ് സീറ്റായ മണ്‍ട്രേം ഇത്തവണ നല്‍കാത്തതാണ് പര്‍സേക്കറെ പ്രകോപിപ്പിച്ചത്.

തന്റെ അനുയായികളുടെ അടിയന്തര യോഗം പര്‍സേക്കര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. മണ്‍ട്രേം മണ്ഡലത്തിനു പകരം ദയാനന്ദ് സോപ്‌തെയിലാണ് സീറ്റ് നല്‍കിയത്. ഫെബ്രുവരി 14നാണ് ഇവിടെ വോട്ടെടുപ്പ്.

പനജി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ ഇന്നലെ പ്രതിഷേധമുയര്‍ത്തിയിരുന്നു. മറ്റു മാര്‍ഗം നോക്കുമെന്നാണ് ഉത്പലിന്റെ നിലപാട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment