കുവൈറ്റില്‍ നാലാമത്തെ വാക്‌സിന്‍ മാര്‍ച്ചിലെത്തും

കുവൈറ്റ് സിറ്റി : മോഡേണ വാക്സിന്റെ ആദ്യ ബാച്ച് മാര്‍ച്ചില്‍ കുവൈറ്റിലെത്തുമെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കൊവിഡ് 19 വാക്‌സിന്‍ കുവൈറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

ഫൈസര്‍,ജോണ്‍സണ്‍, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനുകള്‍ക്കൊപ്പം മോഡേണ വാക്‌സിനും വിതരണം ചെയ്യുന്നത് രാജ്യത്തിന് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മോഡേണ വാക്‌സിന്‍ നാല് ആഴ്ചകള്‍ക്കകം രണ്ട് ഡോസുകള്‍ എടുക്കുവാന്‍ സാധിക്കും.

വിതരണക്കാരില്ലാതെ നേരിട്ട് ആരോഗ്യ മന്ത്രാലയവും യുഎസ് സ്ഥാപനവുമായാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള വാക്സിന് 94.1 കാര്യക്ഷമതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment