മുതലമട അംബേദ്കർ കോളനിക്കാരുടെ ആവശ്യം കേവലം വാഗ്ദാനങ്ങളിൽ ഒതുക്കരുത് സർക്കാർ: വെൽഫെയർ പാർട്ടി

പാലക്കാട്: 102 ദിവസങ്ങളായി ഭൂമിക്കും വീടിനും വേണ്ടി സമരം ചെയ്ത മുതലമട അംബേദ്കർ കോളനിക്കാരുടെ അടിസ്ഥാന ആവശ്യം കേവലം വാഗ്ദാനങ്ങളിൽ ഒതുക്കി സർക്കാരും സർക്കാരിനെ നയിക്കുന്ന പാർട്ടിയും ഭൂസമരക്കാരെ വഞ്ചിക്കരുതെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്.

മുമ്പ് സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർ ജനകീയ സമരത്തെ ഭയന്ന് സമ്മർദ്ദത്തിന് വഴങ്ങി സമരക്കാരുമായി ചർച്ചക്ക് തയ്യാറാവുകയും ഫെബ്രുവരിയിൽ സ്പെഷൽ പാക്കേജിലൂടെ ഭൂമിയും വീടും നൽകുമെന്ന ഭരണകക്ഷി എം.എൽ.എ ഉൾപ്പെടെയുള്ളവർ സമരസമിതിക്ക് നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറാവണം.

നിലവിലെ സ്പീക്കർ ഉൾപ്പെടെയുള്ളവർ മുമ്പ് ഇത്തരം പല ഉറപ്പുകളും നൽകിയിരുന്നുവെങ്കിലും നാളിതുവരെ പാലിക്കപ്പെടാത്ത അനുഭവം സമരക്കാർക്ക് മുന്നിലുണ്ട്.

മുതലമട അംബേദ്കർ കോളനി അടക്കമുള്ള, ഭൂമിക്കും പട്ടയത്തിനുമായി കാലങ്ങളായി കാത്തിരിക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് വരുന്ന കുടുംബങ്ങൾക്ക് സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ച് സമയബന്ധിതമായി പരിഹാര നടപടികൾ സ്വീകരിക്കണം എന്ന് ജില്ലാ പ്രസിഡന്റ് പി.എസ് അബുഫൈസൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പാർട്ടി നേതൃത്വത്തിൽ നടക്കുന്ന ഭൂസമരങ്ങളുടെ തുടർച്ചകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, നേതാക്കളായ സെയ്ദ് ഇബ്രാഹിം, എ. ഉസ്‌മാൻ, ചന്ദ്രൻ പുതുക്കോട്, ദിൽഷാദലി, ആസിയ റസാഖ്, പി.ലുക്മാൻ, മജീദ് തത്തമംഗലം, റിയാസ് ഖാലിദ്, നൗഷാദ് പറളി, കെ.വി.അമീർ തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment