കോവിഡ്: വിയ്യൂരില്‍ തടവുകാരന്‍ മരിച്ചു; കണ്ണൂരില്‍ 10 പേര്‍ക്കും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 പേര്‍ക്കും രോഗബാധ

തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. സന്തോഷ് (44) എന്ന തടവുകാരനാണ് മരിച്ചത് കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കോവിഡ്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധിച്ചുവരികയാണെന്ന് ജയില്‍ സുപ്രണ്ട് പറഞ്ഞു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് തടവുകാര്‍ക്ക് കൂട്ടത്തോടെ കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ആന്റിജന്‍ പരിശോധന നടത്തിവരികയായിരുന്നു. 961 പേരെയാണ് പരിശോധിച്ചത്. രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. മറ്റ് ജയിലുകളിലും ജയില്‍വകുപ്പ് പരിശോധനയ്ക്കു നിര്‍ദേശം നല്‍കി. ജയിലുകള്‍ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment