കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവലിന് സമാപനം

കുവൈറ്റ് സിറ്റി: മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ വലിയ ഉത്സവമായ കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു ഫെസ്റ്റിവലില്‍ മല്‍സരിച്ചത്. പ്രശസ്ത ചലച്ചിത്രസംയോജകയും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സനുമായ ബീന പോള്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലില്‍ ജൂറിയും, മുഖ്യാതിഥികളുമായി പ്രശസ്ത ചലച്ചിത്ര നിരൂപക·ാരായ വി.കെ ജോസഫ്, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage’ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത’Day 378′ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു(Light), മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തില്‍ (Treasure Hunt), മികച്ച നടനായി വിനോയ് വില്‍സണ്‍(‘Judges please note… Chest No-1 56 inch on stage’), മികച്ച നടിമാര്‍ നൂര്‍ (Al Hayat), സീനു മാത്യൂസ് (സംമോഗ ഉറവ്), മികച്ച ബാലതാരമായി അവന്തിക അനൂപ് മങ്ങാട്ട് (അച്ഛന്റെ പെണ്‍കുട്ടി) എന്നിവരെയും തെരഞ്ഞെടുത്തു.

കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിനു ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും, ഫിലിം ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ പ്രസീത് കരുണാകരന്‍ നന്ദിയും രേഖപ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, കല കുവൈറ്റ് ട്രഷര്‍ പി.ബി സുരേഷ് , കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ആസഫ് അലി, ശ്രീജിത്ത്, തോമസ് സെല്‍വന്‍ എന്നിവര്‍ ടെക്‌നിക്കല്‍ കമ്മിറ്റിയായും കവിത അനൂപ്, പ്രശാന്തി ബിജോയ് എന്നിവര്‍ അവതാരികമാരായി പ്രവര്‍ത്തിച്ചു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment