ഷെഹലിന്‍ നാസര്‍ (33) മിഷിഗണില്‍ നിര്യാതനായി

ഡിട്രോയ്റ്റ്: തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍‌ചിറ മരയ്ക്കാപ്പറമ്പില്‍ നാസറിന്റേയും ലിസി നാസറിന്റേയും മകന്‍ ഷെഹലിന്‍ നാസര്‍ (33) അമേരിക്കയിലെ മിഷിഗണില്‍ ജനുവരി 13-ന് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് മരിച്ചു.

മിഷിഗണിലെ മൊണ്‍‌റോയിലുള്ള La-Z-Boy എന്ന കമ്പനിയില്‍ ബിസിനസ് അനലിസ്റ്റായിരുന്നു.

ബ്ലോസം ഷെഹലിന്‍ ആണ് ഭാര്യ. എട്ടു വയസ്സുള്ള എറൈന ഷെഹലിന്‍ മകളാണ്.

സഹോദരി: ഡോ. ഷിഫ അനീഷ്. സഹോദരീ ഭര്‍ത്താവ്: അനീഷ് എം അന്‍സാരി (ദുബായ്).

മകന്റെ മരണ വാര്‍ത്തയറിഞ്ഞ് മാതാപിതാക്കളും ഷെഹലിന്റെ ഏക സഹോദരി ഡോ. ഷിഫയും (ആസ്തര്‍ മെഡിക്കല്‍ സെന്റര്‍, ഫുജൈറ) ദുബായില്‍ നിന്ന് മിഷിഗണില്‍ എത്തിയിട്ടുണ്ട്.

ഇന്ന് (ജനുവരി 22 ശനി) ഉച്ചയ്ക്ക് 1:00 മണിക്ക് മിഷിഗണിലെ കാന്റണിലുള്ള മസ്ജിദ് ബിലാലില്‍ പൊതുദര്‍ശനവും മയ്യത്തു നമസ്ക്കാരവും, തുടര്‍ന്ന് നോള്‍‌വുഡ് മെമ്മോറിയല്‍ പാര്‍ക്കില്‍ (Knollwood Memorial Park cemetery) ഖബറക്കവും നടക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment