ആശുപത്രിയിലാകുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടി; കണ്ണൂര്‍ ജില്ല എ കാറ്റഗറിയില്‍, പൊതുപരിപാടികളില്‍ 50 പേര്‍ മാത്രം

കണ്ണൂര്‍: ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതര്‍ കൂടിയ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയെ കൂടുതല്‍ നിയന്ത്രണങ്ങളുള്ള എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കലക്ടറാണ് പുതിയ ഉത്തരവിട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 67 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

പൊതുപരിപാടികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മതപരമായ ചടങ്ങുകള്‍, മരണ, വിവാഹ ചടങ്ങുകള്‍ എന്നിവക്ക് ഇനി 50 പേരെ മാത്രമാണ് അനുവദിക്കുക. .

ആശുപത്രി കേസുകള്‍, ഐസിയു കേസുകളിലെ വര്‍ധന എന്നിവ അടിസ്ഥാനമാക്കിയാണ് നിലവില്‍ ജില്ലകളിലെ കോവിഡ് നിയന്ത്രണം. ജനുവരി ഒന്നില്‍ നിന്ന് ആശുപത്രി അഡ്മിഷന്‍ ഇരട്ടിയും ഐസിയു കേസുകളില്‍ 50% വര്‍ധനയും വന്നാല്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News