കൊച്ചി: ദിലീപ് ഒരു കൊമ്പനാനയാണെന്നും അയാളുടെ വാക്കുകള്‍ കണ്ണടച്ച് വിശ്വസിച്ചതാണ് എന്റെ മകന് പറ്റിയ തെറ്റെന്നും നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ അമ്മ ശോഭന. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും ശോഭന പറഞ്ഞു.
സുനിയെ ജയില്‍ സന്ദര്‍ശിച്ച് കണ്ടതിനുശേഷമാണ് അമ്മയുടെ പ്രതികരണം. ചെയ്ത തെറ്റില്‍ മകന് കുറ്റബോധമുണ്ട്. ദിലീപിന്റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് മകന് പറഞ്ഞതെന്ന് ശോഭന പറഞ്ഞു.
ദിലീപ് ഒരു കൊമ്പനാനയാണ്, കൂടെയുളളത് അണ്ണാൻ കുഞ്ഞുങ്ങളും. അണ്ണാൻ കുഞ്ഞുങ്ങൾക്ക് കൊമ്പനാനയെ എന്ത് ചെയ്യാൻ പറ്റുമെന്ന് ശോഭന ചോദിച്ചു. നടന്ന കാര്യങ്ങളെല്ലാം കോടതിയിലും പുറം ലോകത്തോടും വെളിപ്പെടുത്തുമെന്ന് സുനിൽ പറഞ്ഞതായി അവർ പറഞ്ഞു. ചെയ്ത് പോയ തെറ്റിൽ സുനിക്ക് കുറ്റബോധമുണ്ട്. താൻ ദിലീപിന്റെ വാക്കിൽ പെട്ടുപോയി എന്നാണ് സുനിൽ പറഞ്ഞതെന്നും ശോഭന പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news