ചിമ്മിനി വനത്തിൽ മൂന്ന് ദിവസം പ്രായമുള്ള ആനക്കുട്ടിയെ തളര്‍ന്ന നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ ചിമ്മിനി വനത്തിൽ ആനക്കുട്ടിയെ നടക്കാന്‍ വയ്യാത്ത നിലയില്‍ തളര്‍ന്ന അവസ്ഥയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ വനപാലകർ വനത്തിൽ കണ്ടെത്തിയത്.

വനപാലകർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് വെറ്ററിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. ആരോഗ്യനില മോശമായതിനെ തുടർന്ന് മറ്റ് ആനകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. കൂട്ടം തെറ്റിപ്പോയതാകാൻ സാധ്യതയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. സുഖം പ്രാപിച്ചാൽ ആനയെ കാട്ടിലേക്ക് തുറന്നുവിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് വനപാലകർ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment